കോഴിക്കോട്:എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വാഗ്ഭടാനന്ദ ഗുരുദേവ സമാധി വാർഷിക ദിനാചരണം സംഘടിപ്പിച്ചു.കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എം.ടി.ശിവരാജൻ ഉദ്ഘാടനം ചെയ്തു.ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജ് പ്രൊഫ.ഡോ: ബിന്ദു.എം.കെ മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ ഫ്ലോറൻസ് നൈറ്റിംഗ് ഗേൾ ഫോർ നേഴ്സസ് അവാർഡ് ജേതാവ് പി. ഗീതയെ ആദരിച്ചു. വായനശാലാ പ്രസിഡന്റ് സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ശൈലേഷ്, പൊഫ: ജയേന്ദ്രൻ എൻ.പ്രേംജിത്ത് എന്നിവർ പ്രസംഗിച്ചു.