ente-jilla
'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷന്റെ പോസ്റ്ററുകളുടെ പ്രകാശനം ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിക്കുന്നു

കോഴിക്കോട്: സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്ന 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രകാശനം ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ചടങ്ങിൽ 'എന്റെ ജില്ല" നോഡൽ ഓഫീസർ അനുപം മിശ്ര സംബന്ധിച്ചു. സർക്കാർ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളിൽ ഫോണിലും ഇമെയിലിലും ബന്ധപ്പെടാനും സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് 'എന്റെ ജില്ല'. സേവനങ്ങൾക്കു പുറമെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താനും പരാതി നൽകാനുമുള്ള സൗകര്യവും ആപ്പിലുണ്ട്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ജില്ല തിരഞ്ഞെടുത്ത ശേഷം വകുപ്പ് അല്ലെങ്കിൽ സ്ഥാപനം തിരഞ്ഞെടുക്കാം.