കോഴിക്കോട്: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് പക്ഷാഘാത രോഗികളുടെ സമ്പൂർണ പരിചരണത്തിനായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ സമഗ്ര പക്ഷാഘാത മാനേജ്മെന്റ് യൂണിറ്റ് ആരംഭിച്ചു. പ്രഗത്ഭരായ ന്യൂറോളജിസ്റ്റുകൾ, ന്യൂറോ സർജൻമാർ, ന്യൂറോ ഇന്റർവെൻഷൻ സ്പെഷ്യലിസ്റ്റുകൾ, ന്യൂറോ ഫിസിയാട്രിസ്റ്റുകൾ, സ്പീച്ച് തെറാപിസ്റ്റുകൾ എന്നിവരുൾപ്പെടുന്ന മികച്ച സംവിധാനമാണ് സ്ട്രോക്ക് മാനേജ്മെന്റ് യൂണിറ്റിലുളളത്.