കൽപ്പറ്റ: ജില്ലയിൽ പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ 10 ൽ കൂടുതലുള്ള അഞ്ച് ഗ്രാമപഞ്ചായത്ത്/ നഗരസഭ വാർഡുകളിൽ നവംബർ 1 തിങ്കളാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്/ നഗരസഭ വാർഡ് നമ്പർ, വാർഡിന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആർ എന്ന ക്രമത്തിൽ:

സുൽത്താൻ ബത്തേരി നഗരസഭ : വാർഡ് 9 ആർമാട് 14.51

കൽപ്പറ്റ നഗരസഭ: വാർഡ് 23 അഡ്‌ലെയ്ഡ് 12.68

മാനന്തവാടി നഗരസഭ: വാർഡ് 35 കുറ്റിമൂല 11.50

കോട്ടത്തറ ഗ്രാമപഞ്ചായത്ത്: വാർഡ് 1 വെണ്ണിയോട് 10.22, വാർഡ് 13 മെച്ചന 12.37

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്: വാർഡ് 13 ചോലപ്പുറം 14.73