കൽപ്പറ്റ: എൻ.സി.പി. ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി.ഷാജി ചെറിയാൻ സ്ഥാനമേറ്റു. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വന്യജീവി, കർഷക സംഘർഷത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നൂറുകണക്കിന് മറ്റു പാർട്ടി പ്രവർത്തർ എൻ.സി.പി.യിലേക്ക് കടന്നു വരുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് പി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാജൻ, സി.എം.ശിവരാമൻ, കെ.ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.
ബത്തേരി ബ്ലോക്ക് പ്രസിഡന്റ്ട് അഷ്റഫ് പൊയിൽ, നാഷണലിസ്റ്റ് കിസാൻസഭ ജില്ലാ പ്രസിഡന്റ് പി.സദാനന്ദൻ, എൻ.എൽ.സി ജില്ലാ പ്രസിഡന്റ് പി.ഡി.ശശി, എൻ.കെ.ടി.എഫ്. ജില്ലാ പ്രസിഡന്റ് എ.കെ.രവി, എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ജോഷി ജോസഫ്, ദേശീയ കലാ സംസ്‌കൃതി ജില്ലാ ചെയർമാൻ അനൂപ് ജോജോ എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി കെ.ബി.പ്രേമാനന്ദൻ സ്വാഗതവും വന്ദന ഷാജു നന്ദിയും പറഞ്ഞു.
ഫോട്ടോ
എൻ.സി.പി ജില്ലാ പ്രസിഡന്റ് പി.ഷാജി ചെറിയാന്റെ സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു