1

കരുവണ്ണൂർ: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് തിരിച്ചെത്തുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ ചുമർചിത്രങ്ങൾ തീർത്ത് ഒരു കൂട്ടം കലാകാരൻമാർ. കരുവണ്ണൂരിലെ ആർട്ട് ഓഫ് ഗാലറി പ്രവർത്തകരാണ് കരുവണ്ണൂർ എ.യു.പി സ്‌കൂളിന്റെ ചുമരിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയത്. ആർട്ട് ഗാലറിയിലെ മുതിർന്ന കുട്ടികളും രക്ഷിതാക്കളും മറ്റ് നാടുകളിലെ കലാകാരൻമാരും ഈ സേവന പ്രവർത്തനത്തിൽ പങ്കാളിയായി. കെ.പി മോഹനൻ, ബൈജു കാഞ്ഞൂര്,വി.രാജു,സുകുമാർ കരുവണ്ണൂർ,ബിജു സിനിയ,പ്രഹ്ലാദ് ബിഹാർ,ജിതേന്ദ്രൻ ബിഹാർ,പ്രകാശൻ കാവുന്തറ,മുകുന്ദൻ,സുകു കരുവണ്ണൂർ , കുമാർ, യദു പ്രദീപ്,ഗാഗുൽ ഗോപാൽ,ജി.എസ് .കിരൺ,എസ് .ആതിര ,രജീഷ് ,എസ് .എസ് .അഭിരാമി ,സ്‌നേഹ മോൾ,ശ്രീ ചന്ദന,അക്ഷയ മനോജ്,ഭാവന ബാബു,യെറ്റ്ന ബി ബാബു എറണാകുളം,ആര്യ ലക്ഷ്മി മുയിപ്പോത്ത് തുടങ്ങിയ കലാകാരന്മാർ ചേർന്ന് മൂന്ന് ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.