കോഴിക്കോട്: കേരളത്തിൽ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകുന്നതിൽ പ്രമുഖനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ എൺപത്തിരണ്ടാം സമാധിദിനാചരണം മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാരക്കാട് ആത്മവിദ്യാ സംഘം ഓഡിറ്റോറിയത്തിൽ കേരള ആത്മവിദ്യാസംഘം പ്രസിഡന്റ് പി.വികുമാരൻ അദ്ധ്യക്ഷത വഹിച്ചു. വാഗ്ഭടാനന്ദ നടത്തിയ ഇടപെടലുകൾ കേരള നവോത്ഥാന പ്രസ്ഥാനത്തിലെയും ദേശീയപ്രസ്ഥാനത്തിലും തിളങ്ങുന്ന അദ്ധ്യായങ്ങളാണെന്ന് മുഖ്യമന്ത്റിപറഞ്ഞു. സമാധിദിനത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര മുൻ കേരളചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ആത്മവിദ്യാസംഘം നടത്തിയ സംസ്ഥാനതല ഉപന്യാസ രചന മത്സരത്തിൽ വിജയികളായവർക്ക് ഉപഹാര സമർപ്പണം യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരനും വാഗ്ഭടാനന്ദ ട്രസ്റ്റ് ചെയർമാനുമായ എം.മുകുന്ദൻ മുഖ്യപ്രഭാഷണംനടത്തി. കാലടി സർവകലാശാല റിട്ട.പ്രൊഫ.ഡോ.വയലേരി കുമാരൻ പ്രഭാഷണം നടത്തി. ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറി
തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ സ്വാഗതവും കാരക്കാട് ആത്മവിദ്യാസംഘം പ്രസിഡന്റ് പാലേരി മോഹനൻ നന്ദിയും പറഞ്ഞു.
കോഴിക്കോട്: വാഗ്ഭടാനന്ദ ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി കാരപ്പറമ്പിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ശാന്തിപ്രാർത്ഥനയും നടത്തി.ആത്മവിദ്യാസംഘം സംസ്ഥാന പ്രസിഡന്റ് പി.വി കുമാരൻ പതാക ഉയർത്തി.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡി.രഘു അദ്ധ്യക്ഷത വഹിച്ചു.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, കെ.എസ് വെങ്കിടചലം,തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ,ലത്തീഫ് പറമ്പിൽ,പ്രദീപ് കുമാർ വേങ്ങേരി,കെ.പി പ്രീതാനന്ദൻ,ലീല,കെ.വി രവീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.