കൊയിലാണ്ടി: സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഭീഷണിയായി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തെ ചുറ്റുമതിലും മരവും. ദേശീയ പാതയിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്കുള്ള ലിങ്ക് റോഡിനോട് ചേർന്നാണ് ചുറ്രുമതിലും മരവും. റോഡിന്റെ മറുഭാഗത്താണ് ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. സ്റ്റേഡിയത്തിന്റെ ചെറിയ ഗേറ്റ് കടന്നാണ് കുട്ടികൾ വരുന്നതും പോകുന്നതും. മതിലിന്റെ ഒരു ഭാഗം കഴിഞ്ഞ മഴയിൽ ഇടിഞ്ഞ് വീണിരുന്നു. മരം മുറിച്ച് നീക്കി ചുറ്റുമതിൽ പുനർ നിർമ്മിക്കണമെന്നാണ് ആവശ്യം.