കോഴിക്കോട്: വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രോക്ക് ഹോസ്പിറ്റലിനുള്ള അവാർഡ് ആസ്റ്റർ മിംസിന് ലഭിച്ചു. സ്‌ട്രോക്ക് ബാധിതരായ രോഗികൾക്ക് ലഭിക്കുന്ന ചികിത്സയുടെയും ശസ്ത്രക്രിയയുടെയും നിലവാരം, സ്‌ട്രോക്കിൽ നിന്ന് വിമുക്തി നേടുന്ന രോഗികളുടെ അനുഭവം, പശ്ചാത്തല സൗകര്യങ്ങൾ , മരണത്തെ അതിജീവിക്കുന്നവരുടെ നിരക്ക് തുടങ്ങി വിവിധ മേഖലകളെ സമഗ്രമായി പരിഗണിച്ചാണ് ആസ്റ്റർ മിംസിനെ തിരഞ്ഞെടുത്തത്. കോഴിക്കോട് എ.എസ്.പി കെ.പി അബ്ദുൾ റസാഖിൽ നിന്ന് ടീന ആനി ജോസഫ് (ഓപ്പറേഷൻസ് മാനേജർ-ന്യൂറോസയൻസസ് ), ബബിത പീറ്റർ (സ്‌ട്രോക്ക് നഴ്‌സ്) എന്നിവർ ചേർന്ന് ആസ്റ്റർ മിംസിന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.