സുൽത്താൻ ബത്തേരി: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് വേണ്ടി നെന്മേനി പഞ്ചായത്ത് ആവിഷ്‌ക്കരിച്ച കുരുക്കഴിക്കാൻ നെന്മേനി പദ്ധതിയിലൂടെ ഒറ്റ ദിവസംകൊണ്ട് തീർപ്പായത് നൂറോളം ഫയലുകൾ. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാണ് ഫയലുകളിൽ തീർപ്പ് കൽപ്പിച്ചത്.
നിസസാരമായ കാരണങ്ങളുടെ പേരിൽ തീർപ്പാകാതെ കിടന്ന ഫയലുകളി​ൽ ഭരണസമിതി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ നടത്തിയ ഹിയറിംഗിലൂടെ സാധ്യമായതെല്ലാം തീർപ്പ് കൽപ്പിച്ചു. അനുബന്ധരേഖകളോ പരിശോധനകളോ ആവശ്യമായവരോട് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഫയലി​ൽ തീരുമാനമാവുന്ന തീയ്യതിയും നൽകി. ജനസൗഹൃദ പഞ്ചായത്തായി നെന്മേനിയെ മാറ്റിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള കാലയളവിൽ തന്നെ പരാതികൾക്കിടയില്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ ഭരണ സമിതിയും ജീവനക്കാരും കൂട്ടായി​ പരിശ്രമിക്കുമെന്ന് ജനപ്രതിനിധികളും ജീവനക്കാരും പ്രഖ്യാപിക്കുകയും ചെയ്തു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ജയാമുരളി, കെ.വി.ശശി, സുജാത ഹരിദാസ്, വി.ടി.ബേബി, കെ.വി.കൃഷ്ണൻകുട്ടി, ഷാജി കോട്ടയിൽ, സെക്രട്ടറി എം.വിനോദ്കുമാർ,അസി.സെക്രട്ടറി സി.പ്രമോദ് എന്നിവർ സംസാരിച്ചു.

ഫോട്ടോ--നെന്മേനി
ഫയൽ തീർപ്പാക്കൽ പദ്ധതി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു