വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ പാചകപ്പുര എം.എൽ.എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റിന്റെ അഭ്യർത്ഥന പരിഗണിച്ച് ബിവറേജസ് കോർപറേഷന്റെ പൊതുനന്മാഫണ്ട് 25 ലക്ഷം രൂപ മേമുണ്ട സ്കൂളിന് അനുവദിച്ചു കിട്ടിയിരുന്നു. പാചകപ്പുര ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള അദ്ധ്യക്ഷത വഹിച്ചു. വടകര ഡി.ഇ.ഒ സി.കെ വാസു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സുബീഷ്, വാർഡ് മെമ്പർമാരായ കെ.കെ സിമി, പ്രശാന്ത് കുമാർ, മാനേജർ പി രാജൻ , ഹെഡ്മാസ്റ്റർ പി.വത്സലൻ, പ്രിൻസിപ്പാൾ പി.കെ കൃഷ്ണദാസ്, പി.ടി.എ പ്രസിഡന്റ് സി.വത്സകുമാർ, എം.പി.ടി.എ പ്രസിഡന്റ് ജയശ്രീ ദിലീപ്, സി.എം ഷാജി, വിനോദ് ചെറിയത്ത്, എം.കെ ഇബ്രാഹിം ഹാജി, എം സന്തോഷ് കുമാർ, ടി.മോഹൻദാസ് എന്നിവർ സംസാരിച്ചു. എം.നാരായണന് സ്വാഗതവും പി.പി പ്രഭാകരൻ നന്ദിയും പറഞ്ഞു.