sajimooradu
കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തിൽ 2019 ഏറ്റവും മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയ സജി മൂരാട് .

പ​യ്യോ​ളി​:​ ​നാ​ട​ക​ക​ല​യെ​ ​പ്ര​ണ​യി​ച്ച​ ​സ​ജി​ ​മൂ​രാ​ടി​ന് ​വീ​ണ്ടും​ ​അ​ഭി​ന​യ​ ​മി​ക​വി​ന് ​അം​ഗീ​കാ​രം.​​​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ദ​മി​യു​ടെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​മ​ത്സ​ര​ത്തി​ൽ​ 2019​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​അ​വാ​ർ​ഡാ​ണ് ​സ​ജി​ ​മൂ​രാ​ടി​നെ​ ​തേ​ടി​യെ​ത്തി​യ​ത്.​ ​കോഴിക്കോട് സങ്കീ‍ർത്തനയുടെ 'വേനലവധി ' നാടകത്തിലൂടെയാണ് പുരസ്കാര നേട്ടം. ഇ​രി​ങ്ങ​ൽ​ ​ഗ്രാ​മ​ത്തി​ന്റെ​ ​ക​ലാ​പാ​ര​മ്പ​ര്യ​ത്തി​ന് ​മാ​റ്റേ​കു​ന്ന​ ​സ​ജി​യു​ടെ​ ​പു​ര​സ്കാ​ര​ ​ല​ബ്ധി​യി​ൽ​ ​അ​ഭി​മാ​നി​ക്കു​ക​യാ​ണ് ​ഒ​രു​നാ​ടാ​കെ.
മൂ​രാ​ട് ​പ്രി​യ​ദ​ർ​ശി​നി​ ​ആ​ർ​ട്‌​സി​ന്റെ​ ​ക​ലാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​ ​അ​മേ​ച്വ​ർ​ ​നാ​ട​കാ​ഭി​ന​യ​ത്തി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​സ്വ​ന്ത​മാ​ക്കി​യ​ ​സ​ജി​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​രം​ഗ​ത്തി​ന് ​വ​ര​ദാ​ന​മാ​യി​ ​കി​ട്ടി​യ​ ​ക​ലാ​കാ​ര​നാ​ണ്.​ ​ക്ഷ​ത്രീ​യ​ ​കു​ല​’​ത്തി​ൽ​ ​ആ​രം​ഭി​ച്ച് ​കോ​ഴി​ക്കോ​ട് ​സ​ങ്കീ​ർ​ത്ത​ന​യു​ടെ​ ​‘​വേ​ന​ല​വ​ധി​യി​ൽ​ ​എ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​സ​ജി​യു​ടെ​ ​നാ​ട​ക​ ​യാ​ത്ര​യി​ൽ​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​ഏ​ടു​ക​ളാ​ണ് ​ഏ​റെ​യും.​ ​കു​ട്ടി​ക്കാ​ലം​ ​തൊ​ട്ട് ​തു​ട​ങ്ങി​യ​താ​ണ് ​നാ​ട​ക​ത്തോ​ടു​ള​ള​ ​അ​ഭി​നി​വേ​ശം.​ ​ഉ​ത്സ​വ​പ്പ​റ​മ്പി​ലെ​ ​നാ​ട​ക​ ​വേ​ദി​യി​ൽ​ ​ആ​ദ്യ​ ​ബെ​ൽ​ ​മു​ഴ​ങ്ങു​മ്പോ​ഴേ​ക്കും​ ​മു​ൻ​ ​നി​ര​യി​ലു​ണ്ടാ​കും​ ​ഈ​ ​നാ​ട​ക​ ​പ്രേ​മി.​ ​നാ​ട​ക​വും​ ​മോ​ണോ​ആ​ക്ടു​മൊ​ക്കെ​യാ​യി​ ​സ്കൂ​ൾ​ ​വേ​ദി​ക​ളി​ൽ​ ​നി​റ​ഞ്ഞ് ​നി​ന്നി​രു​ന്ന​ ​സ​ജി​ ​കോ​ളേ​ജ് ​പ​ഠ​ന​ത്തി​നാ​യി​ ​മു​ചു​കു​ന്ന്‍​ ​കോ​ളേ​ജ് ​തി​ര​ഞ്ഞെ​ടു​ത്ത​തി​ന് ​പി​ന്നി​ലും​ ​ഒ​രു​ ​നാ​ട​ക​ ​ര​ഹ​സ്യ​മു​ണ്ട്.​ ​നാ​ട​ക​ ​സ​മി​തി​യാ​യ​ ​സോ​മ​യു​ടെ​ ​ഓ​ഫീ​സ് ​കോ​ളേ​ജി​ന് ​സ​മീ​പ​ത്താ​യി​രു​ന്നു.​ ​
നാ​ട​ക​ ​സ​മി​തി​യാ​യ​ ​കോ​ഴി​ക്കോ​ട്‌​ ​സ​ങ്കീ​ർ​ത്ത​ന​യു​ടെ​ ​ശി​ൽ​പ്പി​ക​ളി​ൽ​ ​ഒ​രാ​ൾ​ ​കൂ​ടി​യാ​യ​ ​സ​ജി​യെ​ ​നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​നേ​ര​ത്തേ​യും​ ​തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.​ ​ജ​ഗ​തി​ ​എ​ൻ.​കെ​ ​ആ​ചാ​രി​ ​അ​വാ​ർ​ഡ്,​ ​അ​ടൂ​ർ​ഭാ​സി​ ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​വാ​ർ​ഡ് ,​​​തി​ല​ക​ൻ​ ​ഗോ​ൾ​ഡ് ​മെ​ഡ​ൽ,​ ​എ​ൻ,​എ​ൻ,​പി​ള്ള​ ​പു​ര​സ്‌​കാ​രം​ ​എ​ന്നി​വ​ ​അ​വ​യി​ൽ​ ​ചി​ല​തു​ ​മാ​ത്രം.​ 30​ ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​നാ​ട​ക​ത്തെ​ ​ജീ​വ​നോ​ട് ​ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​ ​സ​ജി​ ​മൂ​രാ​ടി​ന്റെ​ ​ഇ​നി​യു​ള​ള​ ​സ്വ​പ്നം​ ​പ​യ്യോ​ളി​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ഒ​രു​ ​നാ​ട​ക​ ​ക​ള​രി​യാ​ണ്.​ ​ഒ​പ്പം​ 17​ ​വ​ർ​ഷ​മാ​യി​ ​രം​ഗ​വേ​ദി​ക്ക് ​പു​തി​യ​ ​മാ​നം​ ​ന​ൽ​കി​യ​ ​സ​ങ്കീ​ർ​ത്ത​ന​യ്ക്ക് ​പ​യ്യോ​ളി​യി​ൽ​ ​ഒ​രു​ ​ഓ​ഫീ​സും.​ ​പ​രേ​ത​നാ​യ​ ​ഇ​രി​ങ്ങ​ൽ​ ​ചി​ന്ന​ൻ​ ​നാ​യ​രു​ടെ​യും​ ​രാ​ധ​യു​ടെ​യും​ ​മ​ക​നാ​ണ് ​സ​ജി.​ ​ഭാ​ര്യ​:​ഷി​ജി.​ ​മ​ക്ക​ൾ​:​ ​കൃ​ഷ്ണാ​മീ​ര​ ,​ ​യ​ദു​കൃ​ഷ്ണ.