കോഴിക്കോട്: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോളേജ് ശിൽപശാല സംഘടിപ്പിച്ചു. കോഴിക്കോട് കെ.എസ്.ടിഎ ഹാൾ, വടകര കേളു ഏട്ടൻ പി.പി ശങ്കരൻ സ്മാരക മന്ദിരം എന്നിവിടങ്ങളിലാണ് ശില്പശാല സംഘിപ്പിച്ചത്.കോഴിക്കോട് കെ.എസ്.ടി.എ ഹാളിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി.അതുൽ ഉദ്ഘാടനം ചെയ്തു. ജില്ല ജോ: സെക്രട്ടറി ബി.സി അനുജിത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടേറിയറ്റ് അംഗം അക്ഷയ് പ്രമോദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹിബ സുലൈമാൻ, നസ്രി തുടങ്ങിയവർ പ്രസംഗിച്ചു.