കോഴിക്കോട്: ദേശീയ സൈബർ സുരക്ഷാ ബോധവത്ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇ ഹാക്കിഫൈ അക്കാഡമി, റെഡ് ടീം ഹാക്കർ അക്കാഡമി എന്നിവയുടെ സഹകരണത്തോടെ സൈബർഡോം കോഴിക്കോട് ഇന്റർനെറ്റ് സുരക്ഷാ ശിൽപ്പശാലയും സെമിനാറും സംഘടിപ്പിച്ചു. വെബ് അപ്ലിക്കേഷൻ സുരക്ഷ, ആൻഡ്രോയ്ഡ് പെൻടെസ്റ്റിംഗ് എന്നീ വിഷയങ്ങളിലാണ് ശിൽപ്പശാല നടന്നത്. ഗവ. സൈബർപാർക്കിൽ നടന്ന ചടങ്ങിൽ നോർത്ത് സോൺ ഐ.ജി അശോക് യാദവ്, സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്, ഡെപ്യൂട്ടി കമ്മീഷണർ സ്വപ്‌നിൽ എം മഹാജൻ, സൈബർപാർക്ക്, കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) പ്രതിനിധികൾ പങ്കെടുത്തു.