വടകര: സ്ക്കൂളുകൾക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകുന്ന എഡ്യൂകെയർ പുരസ്കാരത്തിന് ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ് സ്ക്കൂൾ അർഹത നേടി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻ പുരയിൽ അവാർഡ് വിതരണം ചെയ്തു. പ്രിൻസിപ്പാൾ സീമ, ഹെഡ്മാസ്റ്റർ വാസുദേവൻ എന്നിവർ ഏറ്റുവാങ്ങി.പി.ടി.എ.പ്രസിഡന്റ് രാജൻ കുറുന്താറത്ത് അദ്ധ്യക്ഷത വഹിച്ചു.ഒ.മഹേഷ് കുമാർ, വി.എച്ച്.എസ്.സി.പ്രിൻസിപ്പാൾ പ്രവീൺ കുമാർ, അഖിലേന്ദ്രൻ നരിപ്പറ്റ, രാജേഷ് , രാധാകൃഷ്ണൻ , സതീശൻ എന്നിവർ സംസാരിച്ചു.