dyfi

കോഴിക്കോട് : കൂടിവരുന്ന വർഗീയ ധ്രൂവീകരണത്തിനും വലതുപക്ഷവത്ക്കരണത്തിനുമെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തി ഡി.വൈ.എഫ്‌.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് മൂന്നിന് കോഴിക്കോട് ടൗൺഹാളിൽ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. ജില്ലയിൽ 250 കേന്ദ്രങ്ങളിലാണ് സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, മേയർ ഡോ. ബീന ഫിലിപ്പ്, വി.ആർ സുധീഷ്, എം. മോഹനൻ, ഫൈസൽ എളേറ്റിൽ, ഡോ. എം. ഷംഷാദ് ഹുസൈൻ, ദേവരാജൻ, വിജേഷ് എന്നിവർ പ്രസംഗിക്കും. വിവിധ കലാകാരന്മാർ അവതരിപ്പിക്കുന്ന വ്യത്യസ്ത കലാപരിപാടികളും ഉണ്ടായിരിക്കും.