കോഴിക്കോട് : ജില്ലയിൽ 742 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 734 പേർ രോഗം ബാധിതരായി. വിദേശത്തു നിന്നെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു . 6526 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 760 പേർ കൂടി രോഗമുക്തി നേടി. 11.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8189 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. മരണം 3326 ആയി.