anum0danam
പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയ തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിന് ഉള്ള ജില്ലാ പഞ്ചായത്ത് പ്രശംസാ ഫലകം മെമ്പർ ദുൽകിഫിലിൽ നിന്നും പ്രിൻസിപ്പൽ പ്രസീത കൂടത്തിൽ ഏറ്റുവാങ്ങുന്നു

വടകര: എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിനെ ജില്ലാപഞ്ചായത്ത് അനുമോദിച്ചു. അനുമോദന ഫലകം മെമ്പർ ദുൽകിഫിൽ കൈമാറി. ഹയർസെക്കൻഡറിക്കുള്ള ഫലകം പ്രിൻസിപ്പാൾ പ്രസീത കൂടത്തിലും ഹൈസ്കൂളിനുള്ള ഫലകം പ്രധാനാദ്ധ്യാപിക പി.പ്രസന്നയും ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് സമീർ പുളിയറത്ത് അദ്ധ്യക്ഷത വഹിച്ചു. വിജയോത്സവം കൺവീനർമാരായ സി.കെ ഷാക്കിറ, എം.സുധീർകുമാർ, സ്റ്റാഫ് സെക്രട്ടറി കെ.പി വൃന്ദ, പി.പ്രദീപൻ, കെ.വി ഷെരീഫ തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി