കോഴിക്കോട്:കേരളാ പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ നോർത്ത് സോൺ വാർഷിക പൊതുയോഗം ഗാന്ധിറോഡിലുള്ള കെ.എസ്.എസ്.ഐ.എ ഹാളിൽ നടന്നു.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു.എ.എം. കുഞ്ഞിമൊയ്തീനെ പ്രസിഡന്റായും, പി, സതീഷ്കുമാറിനെ സെക്രട്ടറിയായും വി.കെ. അജയ്കുമാർ വൈസ് പ്രസിഡന്റ് , അബ്ദുൾ കരീം (മലപ്പുറം) ജോയിന്റ് സെക്രട്ടറി, എൻ.പി.ഫിറോസ് ട്രഷർ എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരായി കെ.എം. മുഹമ്മദ് അഷറഫ്, റിനീഷ്.കെ.സുന്ദർരാജ്, എ.എം. ചന്ദ്രശേഖരൻ, അരുൺകുമാർ.പി.കെ.എം. മുഹമ്മദ് ബഷീർ, അബ്ദുൾ റസാക്ക് എന്നിവരെയും തിരഞ്ഞെടുത്തു. മുൻ സംസ്ഥാന പ്രസിഡന്റ് അലോക് കുമാർ സാബു തിരഞെഞ്ഞെടുപ്പ് നിരീക്ഷകനായും നേതാജി ഉണ്ണി പ്രിസീഡിംഗ് ഓഫീസറുമായിരുന്നു. കേരള സർക്കാരിന്റെ ഇ.പി.ആർ നിയമങ്ങളെക്കുറിച്ച് കെ.എം. മുഹമ്മദ് അഷറഫ് അംഗ ങ്ങൾക്ക് ക്ലാസ് എടുത്തു. റിനീഷ് കെ. നന്ദി പ്രകാശിപ്പിച്ചു.