വൈക്കം : അഖിലേന്ത്യ കിസാൻസഭ തലയാഴം നോർത്ത് മേഖലാ സമ്മേളനം പി.എസ് ശ്രീനിവാസൻ സ്മാരക ഹാളിൽ സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ ജില്ലാ സെക്രട്ടറി ഇ.എൻ ദാസപ്പൻ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.എസ് പുഷ്‌കരൻ, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ.വി പവിത്രൻ, സെക്രട്ടറി കെ.കെ ചന്ദ്രബാബു, ജില്ലാ കമ്മിറ്റി അംഗം പി.ആർ രജനി, പി.ജി ബേബി, സുജാത മധു, കെ.എസ് ബേബി, ജയചന്ദ്രൻ, ബെന്നി തോമസ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.എസ് ബേബി (പ്രസിഡന്റ്), പി.ജി ബേബി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കർഷകർക്ക് പച്ചക്കറിതൈയും വളവും വിതരണം ചെയ്തു.