ചങ്ങനാശേരി: ഒക്ടോബർ ഒന്ന് ദേശീയ രക്തദാനദിനത്തോട് അനുബന്ധിച്ച് ഇന്ന് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ബ്ലഡ് ഡോണേഴ്‌സ് കേരള കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ നടക്കും. ചങ്ങനാശേരി സെന്റ് തോമസ് ആശുപത്രി, പാലാ മാർസ്ലീവാ മെഡിസിറ്റി, മാതാ ഹോസ്പിറ്റൽ തെള്ളകം എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്.മറ്റു ജില്ലകളിലുമായി 20ന് മുകളിൽ ക്യാമ്പുകൾ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9961766622.