വൈക്കം : കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ കമ്മി​റ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാചരണവും എൻഡോവ്‌മെന്റ് വിതരണവും നടത്തി. സംസ്ഥാന കമ്മി​റ്റി അംഗം ജി.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.വി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ശിവൻകുട്ടി , ജില്ലാ കമ്മി​റ്റി അംഗം ടി.ആർ.ചന്ദ്രശേഖരൻ നായർ, നോർത്ത് കമ്മി​റ്റി പ്രസിഡന്റ് എം.അബു, സൗത്ത് കമ്മി​റ്റി പ്രസിഡന്റ് വി.സുകുമാരൻ, നോർത്ത് കമ്മി​റ്റി സെക്രട്ടറി എം.വിജയകുമാർ,സൗത്ത് കമ്മി​റ്റി സെക്രട്ടറി പി.ആർ.രാജു, സാംസ്‌ക്കാരിക വേദി കൺവീനർ പി.കെ.ഓമന, ജോയിന്റ് സെക്രട്ടറി പി.രമേശൻ, എന്നിവർ പ്രസംഗിച്ചു. കെ.എസ്.ഇ.ബി. പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എ.സെയ്ഫുദ്ദീൻ വയോജനദിന സന്ദേശം നല്കി.