ചങ്ങനാശേരി: മുൻഗണനാ കാർഡുകളുടെ താലൂക്ക് തല വിതരണംനടത്തി. ചങ്ങനാശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന റേഷൻ കാർഡിന്റെ വിതരണ ഉദ്ഘാടനം അഡ്വ ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. നഗരസഭ അദ്ധ്യക്ഷ സന്ധ്യാ മനോജ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബീനാ ജോബി, കെ.സി ജോസഫ്, കെ.ലക്ഷമണൻ, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി, താലൂക്ക് സപ്ലൈ ഓഫീസർ വി ജയമോൻ എന്നിവർ പങ്കെടുത്തു. ഇന്നലെ നടന്ന ചടങ്ങിൽ 20 കുടുംബംഗങ്ങൾക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു.