ചങ്ങനാശേരി: എ.ഐ.വൈ.എഫ് ചങ്ങനാശേരി മണ്ഡലം കൺവെൻഷൻ 3ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് മുൻസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പ്രതിഭാസംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ കെ.മാധവൻ പിള്ള, എ.ഐ.ടി.യു.സി നേതാക്കൾ, സി.പി.ഐ നേതാക്കൾ, എ.ഐ.വൈ.എഫ് ജില്ലാ സംസ്ഥാന തല ഭാരവാഹികൾ പങ്കെടുക്കും.