rusel

കോട്ടയം : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരും അദ്ധ്യാപകരും ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു കേന്ദ്ര കൗൺസിലംഗം എ.വി.റസ്സൽ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് കെ.എസ്.അനിൽ അദ്ധ്യക്ഷനായിരുന്നു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ് നായർ, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുരാജ് വാര്യർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സാബു ഐസക് തുടങ്ങിയവർ സംസാരിച്ചു.