ശാന്തൻപാറ. ആനയിറങ്കലിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ പിടിയിൽ .കോമ്പാറ പന്നിയാർ മുകേഷ് പ്രഭു(24)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തൻപാറ ആനയിറങ്കലിൽ പതിനാലു വയസുകാരി പീഡനത്തിന് ഇരയായത് തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയതിനെ തുടർന്ന് ലയത്തിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെയും സഹോദരനെയും ഓട്ടോ തൊഴിലാളിയായ മുകേഷ് വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയും സഹോദരനെ പാതിവഴിയിൽ ഇറക്കി വിട്ടതിനു ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് .തിരികെ പെൺകുട്ടിയെ ലയത്തിൽ എത്തിക്കുകയും ചെയ്തു പെൺകുട്ടി ശാരീരിക അസ്വാസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു