കോട്ടയം: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ കേസ് ചുമത്തിയ വയോധികനായ ബന്ധുവിനെ വെറുതെ വിട്ടു. വാദിഭാഗത്തു നിന്ന് ബാലിക അടക്കം 14 സാക്ഷികളെയും പ്രതി ഭാഗത്തു നിന്ന് ഒരു സാക്ഷിയെയും വിസ്തരിച്ചു. സ്വത്തു തർക്കത്തെ തുടർന്ന് ബന്ധുവായ പ്രതിയെ ബാലികയുടെ മാതാവ് കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. കെ.എസ് ആസിഫ്, അഡ്വ. ഷാമോൻ ഷാജി, അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ. വരുൺ ശശി, അഡ്വ.അനൂപ, അഡ്വ.മീര പിള്ള എന്നിവർ കോടതിയിൽ ഹാജരായി.