ഭരണങ്ങാനം: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ എ പ്ലസ് നേടിയ ഭരണങ്ങാനം പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് എം.എൽ.എ എക്‌സലൻസ് അവാർഡ് മാണി സി.കാപ്പൻ എം.എൽ.എ വിതരണം ചെയ്തു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് ചെറിയാൻ വേരനാനി, പഞ്ചായത്ത് മെമ്പർമാരായ ലിൻസി സണ്ണി, റെജി മാത്യു, ബിജു എ ആർ, രാഹുൽ ജി,സോബി സണ്ണി, ബീനാ ടോമി, റ്റിബിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.