nidhina

പാലാ: നിഥിനയും അമ്മ ബിന്ദുവും ഇന്നലെ രാവിലെ തലയോലപ്പറമ്പിലെ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒരുമിച്ചായിരുന്നു. ബിന്ദുവിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലിയിലേയ്ക്കുള്ള ഇന്റർവ്യൂവും ഇന്നലെയായിരുന്നു. നിഥിനയെ പാലാ ബസ്സിൽ കയറ്റിവിട്ട ശേഷമാണ് ബിന്ദു കോട്ടയത്തെത്തിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ബിന്ദുവിന്റെ കുടുംബം. ഭർത്താവ് ഉപേക്ഷിച്ച ബിന്ദുവും മകൾ നിഥിനയും ഉദയനാപുരം പഞ്ചായത്തിലെ തുറവേലിക്കുന്നിൽ നിന്ന് ഏഴു വർഷം മുൻപാണ് തലയോലപ്പറമ്പിലേയ്ക്ക് മാറിയത്. ജോയ് ആലുക്കാസിന്റെ നേതൃത്വത്തിലാണ് വീട് വച്ച് നൽകിയത്. ഇതിനിടെ ബിന്ദു രോഗിയുമായി. എന്നിട്ടും ജോലിയിലൂടെ ലഭിക്കുന്ന വരുമാനം മകളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളേജിലെ താത്കാലിക ജോലിക്കായി അപേക്ഷിച്ചത്.