മുണ്ടക്കയം : മുണ്ടക്കയം പുത്തൻചന്തയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മുരിക്കുംവയൽ കല്ലുംപുറത്ത് ചന്ദ്രന്റെ ഭാര്യ കലാമണി (ജോളി - 60 ) ആണ് മരിച്ചത്. തയ്യൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: രാഹുൽ ചന്ദ്രൻ( ഒമാൻ ) , രാജേഷ് ചന്ദ്രൻ, മരുമക്കൾ: രശ്മി (ഒമാൻ ), അനീഷാ.