മുണ്ടക്കയം: മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പദയാത്ര നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ് റോയി കപ്പലുമാക്കൽ പദയാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ അദ്ധ്യക്ഷനായിരുന്നു. കെ.എസ് രാജു, ബി. ജയചന്ദ്രൻ, ബോബി കെ മാത്യു, കെ.ജി ഹരിദാസ്, കെ.കെ ജനാർദ്ദനൻ, ബെന്നി ചേറ്റുകുഴി, റ്റി.റ്റി സാബു, റോസമ്മ ജോൺ, ഷീബാ ദിഫയ്‌ൻ, സൂസമ്മ മാത്യു, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്, ജിനീഷ് മുഹമ്മദ്‌, ടി.സി രാജൻ, അബു ഉബൈദ്, ജോൺ ആയല്ലൂർമ്യാലിൽ, ശ്രീകല ശിവൻകുട്ടി, ജിഷ ജയപ്രകാശ്, എ.ജെ ജോൺസൻ, രമേശൻ പി.കെ, സുരേഷ് കെ.കെ, റെമിൻ രാജൻ, കെ.എൻ സുദർശനൻ, ഷമീർ വരിക്കാനി, അരുൺ കൊക്കാപ്പള്ളി, അച്ചു ഷാജി എന്നിവർ നേതൃത്വം നൽകി.