ചങ്ങനാശേരി: ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ചങ്ങനാശേരി ഗവ.ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും നേഴ്‌സുമാരെയും മറ്റു ആരോഗ്യപ്രവർത്തകരെയും ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗം ആർ.ജി റെജിമോൻ, മണ്ഡലം സെക്രട്ടറി പി.ആർ സുരേഷ്, ബി.ഡി.വൈ.എസ് കോട്ടയം ജില്ലാ ട്രഷറർ ഷജിത്ത്, കൗൺസിൽ അംഗങ്ങളായ കെ.ആർ ബാബു, സന്തോഷ് തൃക്കൊടിത്താനം, പി.എസ് അനിയൻ, സുഭാഷ് വടക്കേക്കര എന്നിവർ പങ്കെടുത്തു.