ചങ്ങനാശേരി: കേരള കോൺഗ്രസ് (എം) പായിപ്പാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനം ആഘോഷിച്ചു. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ ജി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് സജി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, പഞ്ചായത്ത് മെമ്പർ സിബിച്ചൻ ഒട്ടത്തിൽ, സണ്ണി ചങ്ങംകേരി, ഡിനു ചാക്കോ, റോബിൻ ചാക്കോ, ജോമോൻ മണിമുറി, അലക്‌സ് പറക്കൽ, കെ.സി ചാക്കോ, സാബു കുട്ടൻ, സജി ആലഞ്ചേരി എന്നിവർ പങ്കെടുത്തു. പുഷ്പാർച്ചനയും മധുരപലഹാരവും വിതരണവും ചെയ്തു.