asha

വൈക്കം: നാശത്തിന്റെ വക്കിലായ വേമ്പനാട്ട് കായലിനെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്ന് സി.കെ.ആശ എം.എൽ.എ പറഞ്ഞു. മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നടത്തിയ വേമ്പനാട്ട് കായൽ സംരക്ഷണ പ്രക്ഷോഭവും, സംസ്ഥാനതല ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് അദ്ധക്ഷത വഹിച്ചു. ഡോ.കെ.ജി.പദ്മകുമാർ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി ടി.രഘുവരൻ, ജില്ലാ സെക്രട്ടറി ഡി.ബാബു, പി.രാജു, എം.കെ.ഉത്തമൻ, കെ.എസ്.രത്‌നാകരൻ, എലിസബത്ത് അസീസ്, കെ.അജിത്ത്, കുമ്പളം രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.