aana

പാലാ : ആനകളെ ഉത്സവങ്ങളിലും, ആഘോഷങ്ങളിലും എഴുന്നള്ളിക്കാൻ സർക്കാർ അനുവദിക്കണമെന്ന് ആനത്തൊഴിലാളി യൂണിയൻ കോട്ടയം ജില്ലാകമ്മിറ്റി ആവിശ്യപ്പെട്ടു. പാലാ ബ്ലൂമൂൺ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗം കേരളകോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. ടോമി മൂലയിൽ, പളനി പൂഞ്ഞാർ, അപ്പു അളനാട്, ഷിബു കാരമുള്ളിൽ, നീലാണ്ഠൻ ഉഴവൂർ, ബിബിൽ പുളിയ്ക്കൽ, കെ.കെ.ദിവാകരൻനായർ, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കണ്ണൻ പാലാ, മാതാ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.