കോട്ടയം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയതായി നിർമ്മിച്ച റബർ ബോർഡ് റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഗാന്ധി ജയന്തി ദിനത്തിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. സമയബന്ധിതമായി പാലത്തിന്റെ പണികൾ പൂർത്തിയാക്കിയ റെയിൽവേ ഉദ്യോഗസ്ഥരെയും കോൺട്രാക്ടറെയും എം.പി അഭിനന്ദിച്ചു. നഗരസഭാ അംഗങ്ങളായ അജിത് പൂഴിത്തറ, റീബ വർക്കി, മുൻ നഗരസഭാ ചെയർമാൻ പി.ജെ വർഗീസ്, റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്ത സുധാകർ, അസി.എൻജിനീയർ ബാബു സഖറിയ, രാജു ആലപ്പാട്ട്, ഗൗതം എൻ.നായർ, ജോജി കുറത്തിയാടൻ, എൻ.ജെ മാത്യു, ദീപു കാരിമറ്റം, കോൺട്രാക്ടർ അലക്സ് പെരുമാലിൽ തുടങ്ങിയവർ പങ്കെടുത്തു.