പാലാ: മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം ഐ.എൻ.റ്റി.യു.സി പാലാ നിയോജകമണ്ഡലം കമ്മറ്റി ഗാന്ധിസ്മൃതി സംഗമം നടത്തി ആചരിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ നേതാക്കളും തൊഴിലാളികളും പുഷ്പാർച്ചന നടത്തി. ഐ.എൻ.റ്റി.യു.സി തൊഴിലാളികൾ രക്തദാന പ്രതിജ്ഞയെടുത്തു. വൈസ് പ്രസിഡന്റ് ഷോജി ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജോയി സ്‌കറിയ, ആർ. സഞ്ജീവ്, ആർ.പ്രേംജി, പ്രേംജിത്ത് ഏർത്തയിൽ, ഹരിദാസ് അടമത്തറ, ഷാജി ആന്റണി, ഷാജി വാക്കപ്പലം, സന്തോഷ് മണർകാട്ട്, വി.സി. പ്രിൻസ്, തോമസുകുട്ടി നെച്ചിക്കാട്ട്, മനോജ് വള്ളിച്ചിറ, രാജു കൊക്കപ്പുഴ, രാജേഷ് കാരക്കാട്ട്, ബിനോയി ചൂരനോലി എന്നിവർ പ്രസംഗിച്ചു.