വൈക്കം : മൂല്യബോധമുള്ള ജീവിതത്തിന് ഗാന്ധിയൻ ദർശനങ്ങൾ ശക്തമായ പിന്തുണയാണെന്നും അത് വിദ്യാർത്ഥിസമൂഹം മാതൃകയാക്കണമെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശില്പ പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ ഗാന്ധി ജയന്തി ദിനാഘോഷവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായരുന്നു അവർ. കലാലയങ്ങളിൽ അടുത്ത കാലത്തുണ്ടായ പകപോക്കലും കൊലപാതകങ്ങളും വിദ്യാഭ്യാസ മൂല്യങ്ങൾക്ക് കളങ്കമാണെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ വിഭാഗങ്ങളുടേയും ഇടപെടൽ ആവശ്യമാണ്. വിദ്യാർത്ഥിനികളുടെ സ്വയരക്ഷയ്ക്ക് നിർഭയ, പിങ്ക് പൊലീസ,് വനിതാ സെൽ എന്നീ വിഭാഗങ്ങളുടെ സഹായവും സംരക്ഷണവും എപ്പോഴും ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരെ ഏത് സമയത്തും ബന്ധപ്പെടാമെന്നും അവർപറഞ്ഞു. പോലീസിന്റെ വിവിധ വിഭാഗങ്ങളുമായി പരാതികൾ അറിയിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾമാരായ എ.ജ്യോതി, ഷാജി റ്റി. കുരുവിള, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, എൽ.പി സ്‌കൂൾ എച്ച്.എം. പി.ടി.ജിനീഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ്. നായർ, ഇ.പി.ബീന, എസ്.പി.സി. സി.പി.ആർ.ഒ ജെഫിൻ, എൻ.സി.പി.ഒ പി.വി.വിദ്യ, എം.ജി.സുമ, പ്രീതാമോൾ, വി.എസ്.സിമി, പ്രീതി വി.പ്രഭ, ആർ.ലൈജിൻ, കെ.കെ.സാബു, സി.എസ്.സന്ദീപ്, പി.ടി.എ പ്രസിഡന്റുമാരായ പി.പി.സന്തോഷ്, സ്റ്റാലിൻ കുമാർ, വൈസ് പ്രസിഡന്റ് എസ്.ജയൻ എന്നിവർ പങ്കെടുത്തു.