കോട്ടയം: എസ്.എൻ.ഡി.പി യോഗം ടൗൺ(ബി) ശാഖയുടെ നേതൃത്വത്തിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു. സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് സാം.എസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് എം.മധു മന്ത്രിയെ ആദരിച്ചു. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ മെഡിക്കൽ കോളേജ് ന്യൂറോ സർജൻ ഡോ.പി.കെ ബാലകൃഷ്ണൻ, അദ്ധ്യാപക അവാർഡ് ജേതാവ് രതീഷ്.ജെ.ബാബു, ഡോ. ഗീതു വിനോപ്പൻ എന്നിവരെ മന്ത്രി ആദരിച്ചു. യൂണിയൻ പ്രസിഡന്റ് എം മധു. സെക്രട്ടറി ആർ. രാജീവ് എന്നിവർ സംസാരിച്ചു. നിയുക്ത യൂണിറ്റ് കമ്മിറ്റി മെമ്പർ എസ്. ദേവരാജൻ സ്വാഗതവും ശാഖാ കമ്മിറ്റി അംഗം പി.കെ രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു.