കോട്ടയം: നഗരസങ 29 വാർഡിൽ കൊടൂരാറിന്റെ തീരം എം.എൽ റോഡ് വരെയുള്ള ഭാഗത്ത് തോടിന് സംരക്ഷണഭിത്തി കെട്ടി റോഡ് മണ്ണിട്ടുയർത്തി ടൈൽ പാകുന്നതിനും ആറ്റിലെ മാലിന്യങ്ങൾ നീക്കുന്നതിനും തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 61.40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. നടപടികൾ വിലയിരുത്തുന്നതിനായി തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എയും മേജർ ഇറിഗേഷന്‍ ഉദ്യോഗസ്ഥരും കൗൺസിലർമാരായ ജയചന്ദ്രൻ, ജോമോൾ ജോസഫ്, മുൻ കൗൺസിലർ എസ് ഗോപകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.