വൈക്കം : ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഗാന്ധി ജയന്തി വാരാഘോഷവും നിറവ് പദ്ധതിയും തൊഴിലുറപ്പ് പദ്ധതിയുടെ അർദ്ധ വാർഷിക അവലോകന യോഗവും തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബി രമ , കവിത റെജി, കെ.ബിനിമോൻ, സുകന്യ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ സലില ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ് ഗോപിനാഥൻ, സുഷമ സന്തോഷ്, എം.കെ ശീമോൻ, എസ്.മനോജ് കുമാർ, ബി.ഡി.ഒ എസ്.അനീഷ്, കൃഷി അസി. ഡയറക്ടർ ശോഭ, ജോയിന്റ് ബി.ഡി.ഒ ടി.വി.പ്രശാന്ത്, അസി. സെറി കൾച്ചറൽ ഓഫീസർ വി.കെ.ഷീല, കുടുംബശ്രീ മിഷൻ പ്രോഗ്രാം മാനേജർ അനൂപ്, തൊഴിലുറപ്പ് പദ്ധതി അസി.എൻജിനിയർ ഗീത എന്നിവർ സംസാരിച്ചു.