ഭരണങ്ങാനം: കൊവിഡ് മൂലം പ്രതിസന്ധിയിലായ ഓട്ടോടാക്‌സി തൊഴിൽമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ക്ഷേമനിധി തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു . കെ.റ്റി.യു.സി (എം) ഭരണങ്ങാനം മണ്ഡലം ഓട്ടോ ടാക്‌സി തൊഴിലാളി കൺവൻഷൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി.യു.സി (എം) മണ്ഡലം പ്രസിഡന്റ് മാർട്ടിൻ കവിയിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനു വല്ലനാട്ട്, ഔസേപ്പച്ചൻ കുന്നുംപുറം ,ജിമ്മി ചന്ദ്രൻകുന്നേൽ, സോജൻ കണ്ണംകുളം, വിശാൽ, ജോജി കുളിരാന്നി, ജോബി നരിക്കുഴി, സ്റ്റീഫൻ, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.