കടനാട്: കേരള കോൺഗ്രസിനെ പറിച്ചെറിഞ്ഞവരെ ഇന്ന് ജനം ചവറുകൊട്ടയിൽ എറിയുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ .മാണി പറഞ്ഞു. അണികൾ കൊഴിഞ്ഞ് ദേശീയ പാർട്ടികൾ പോലും എല്ലും തോലുമായി തീരുന്ന കാഴ്ചയ്ക്ക് സാക്ഷ്യംവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കടനാട് പഞ്ചായത്തിലെ വിവിധ പാർട്ടികളിൽ നിന്നും കേരള കോൺഗ്രസ് എമ്മിലെത്തിയ നൂറിൽ പരം പേർക്ക് പാർട്ടി അംഗത്വം നൽകുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രൊഫ. ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, ബേബി ഉറുമ്പുകാട്ട്, ബേബി കുറുവത്താഴെ, പ്രസാദ് വടക്കേട്ട്, മാത്തുക്കുട്ടി കഴിഞ്ഞാലി, തോമസ് പുതിയാമഠം, സെൻ പുതുപറമ്പിൽ, ജിജി തമ്പി ,മത്തച്ചൻ ഉറുമ്പുകാട്ട് എന്നിവർ പ്രസംഗിച്ചു.