കുറിച്ചി: കുറിച്ചി മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ 6 മുതൽ 15 വരെ നവാഹ യജ്ഞവും നവരാത്രി ആഘോഷവും നടക്കും. യജ്ഞാചാര്യൻ നീലകണ്ഠശർമ്മ പുതുമന ഇല്ലം മുഖ്യകാർമ്മികത്വം വഹിക്കും. യജ്ഞ ദിവസങ്ങളിൽ ഗായത്രി ഹോമം ദേവീക്ഷേത്രങ്ങളിൽ അപൂർവമായി നടത്താറുള്ള മഹാ ഭഗവതസേവ എന്നിവ നടക്കും. ക്ഷേത്രത്തിൽ പൂജവെയ്പ്പിനും വിദ്യാരംഭത്തിനുമുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.