ചങ്ങനാശ്ശേരി: വാഴപ്പള്ളി മമ്പഴപ്പറമ്പിൽ സുബ്രഹ്മണ്യൻ ആചാരിയുടെ മകൻ എം.എസ്. വേണുഗോപാൽ (മാർത്താണ്ഡൻ-58) നിര്യാതനായി. കോട്ടയം നഗരസഭ, നാട്ടകം പഞ്ചായത്ത് ജീവനക്കാരനായിരുന്നു. ഭാര്യ: പുഷ്പ വേണുഗോപാൽ തുറവൂർ ചെല്ലിക്കര കുടുംബാംഗമാണ്. മക്കൾ: ആതിര വേണുഗോപാൽ, കാളിദാസൻ. മരുമകൻ: എൽ.ആർ. ജഗദീഷ് (സീനിയർ സെക്ഷൻ എൻജിനീയർ, റെയിൽവേ, ഹുബ്ലി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വി.എസ്.എസ്. 51-ാം നമ്പർ മോർക്കുളങ്ങര ശ്മശാനത്തിൽ.