പിഴക്: പിഴക്പാലം, മാനത്തൂർ പ്രദേശങ്ങളിൽ മോഷണം പതിവായ സാഹചര്യത്തിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പഞ്ചായത്ത് വഴിവിളക്കുകൾ നന്നാക്കണമെന്നും ബി.ജെ.പി കടനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് നന്ദകുമാർ, ജനറൽ സെക്രട്ടറി സാംകുമാർ കൊല്ലപ്പള്ളി, യൂവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ, ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് റോജൻ ജോർജ്, യുവമോർച്ച പ്രസിഡന്റ് സനീഷ് വി.കെ., ബൂത്ത് പ്രസിഡന്റ് ജെയ്‌സൺ മാനത്തുർ എന്നിവർ പങ്കെടുത്തു.