sndp


രാജക്കാട്: എസ്. എൻ. ഡി. പി യോഗം രാജാക്കാട് യൂണിയൻ നേതൃയോഗം എൻ.ആർ.സിറ്റി എസ്.എൻ.വി ഹയ്ർ സെക്കണ്ടറി സ്‌കൂളിൽ നടന്നു. യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി കൺവീനർ രാജേഷ് നെടുമങ്ങാട് സംഘടനാ സന്ദേശം നൽകി സംസാരിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശ്, യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ് കുമാർ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി വൈസ് ചെയർമാൻ സജീഷ് മണലേൽ തുടങ്ങിയവർ പ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതിയംഗം സന്തോഷ് മാധവൻ, ഗുരുധർമ്മ പ്രചാരകൻ വി.എൻ സലിം മാസ്റ്റർ, സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, കേന്ദ്രസമിതിയംഗം നിജുമോൻ ബാബു, ജില്ലാ ചെയർ പേഴ്‌സൺ സജിനി സാബു തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ചു. .ജില്ലാ വൈസ് ചെയർമാൻമാരായ ദീപു വിജയൻ, ശരത് ചന്ദ്രൻ, ജോ. കൺവീനർമാരായ എൻ.ബി സുമേഷ്, സന്തോഷ് പി.ജെ, ജില്ലാ കമ്മറ്റിയംഗങ്ങൾ, ജില്ലയിലെ യൂത്ത് മൂവ്‌മെന്റ് യൂണിയനുകളിൽ നിന്നുള്ള പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ ജോ. സെക്രട്ടറിമാർ കേന്ദ്ര സമിതിയംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.യൂത്ത്മൂവ്മെന്റ് ജില്ലാ കൺവീനർ വിനോദ് ശിവൻ സ്വാഗതവും ജില്ലാ ട്രഷറർ ജോബി വാഴാട്ട് നന്ദിയും പറഞ്ഞു