mazha

മുണ്ടക്കയം : കനത്തമഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്ടവും, മണ്ണിടിച്ചിലും. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ 35 -ാം മൈലിനും കുട്ടിക്കാനത്തിനുമിടയിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കാറ്റിൽ മരങ്ങൾ കടപുഴകി റോഡിൽ വീണു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പീരുമേട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സും, പെരുവന്തനം പൊലീസുമെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. പെരുവന്താനം പൊലീസ് സ്റ്റേഷനിലും വെള്ളം കയറി.