വൈക്കം: കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോ ഓപ്പറേറ്റിംഗ് സെന്റർ മാത്രമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ ബി.ജെ.പി വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിപ്പോയിലേക്ക് പ്രതിഷേധമാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സമിതിഅംഗം എൻ.ഹരി മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിനൂബ് വിശ്വം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രമേശ് കാവിമറ്റം, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.സുഭാഷ്, സംസ്ഥാന കൗൺസിൽ അംഗം ടി.വി മിത്രലാൽ, നിയോജകമണ്ഡലം ഭാരവാഹികളായ എം.ആർ ഷാജി, കെ.കെ.കരുണാകരൻ, പി.എൻ.പ്രതാപൻ, പി.പി.തങ്കച്ചൻ, ഒ.മോഹനകുമാരി, വി.അമ്പിളി, വി.ശിവദാസ്, രൂപേഷ് മേനോൻ , കെ.ആർ.ശ്യാംകുമാർ, കെ.ആർ.രാജേഷ്, വി എൽ സാബു, പ്രിയാ ഗിരീഷ് എന്നിവർ സംസാരിച്ചു.