ചങ്ങനാശേരി: തൃക്കൊടിത്താനം കോട്ടമുറി ചാത്തനാട്ടു വീട്ടിൽ പരേതനായ രാമന്റെ മകൻ സി. ആർ. വിശ്വനാഥൻ (97) നിര്യാതനായി. ശ്രീനാരായണ ഗുരുദേവ ദർശനപുണ്യം നേടിയിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഴവാത് മുതലുവാചിറയിൽ പരേതയായ ഭാഗീരഥി. മക്കൾ: പരേതയായ മാലതി ഭായ് സി. വി, അനിയൻകുഞ്ഞ് സി. വി. (റിട്ട. എസ്. ബി. ഐ. ഉദ്യോഗസ്ഥൻ), രമാദേവി, ഉമാദേവി, ഉഷാഭായ്. മരുമക്കൾ: തിരുവല്ല തോപ്പിൽമലയിൽ പരേതനായ പി. കെ. ദിവാകരൻ, മുണ്ടിയപ്പള്ളി പാറയിൽ കിഴക്കേതിൽ കെ. വി. കനകമ്മ (റിട്ട.ഗവ. മെഡിക്കൽ സർവീസ്, രാജസ്ഥാൻ), കോട്ടമുറി ചരിവുപറമ്പിൽ പരേതനായ വിശ്വനാഥൻ, തിരുവഞ്ചൂർ അനന്തപുലത്തു മറ്റത്തിൽ എം. ഡി. വിശ്വംഭരൻ, തിരുവല്ല തോപ്പിൽ മലയിൽ കെ. സോമൻ.